Tuesday, 11 November 2014
ഒരു കുഞ്ഞു തേങ്ങൽ
സൂര്യൻ ഉദിച്ചുയർന്നു.കരഞ്ഞു വീർത്ത കണ്ണുകൾ വലിച്ചു തുറന്ന് മാളവിക
എഴുന്നേറ്റു,കട്ടിലിൽ മുറിവുകളുമായി അച്ഛൻ കിടക്കുന്നു.വേദന കൊണ്ടാകണം രാത്രി
മുഴുവൻ അച്ഛൻ ഞരങ്ങുന്നുണ്ടായിരുന്നു.ആ ക്രൂരന്മാർ അച്ഛനെ
പിച്ചിചീന്തുകയായിരുന്നു.എല്ലാം കണ്ട് അലറി കരഞ്ഞ തൻറെ വായ് ആ തടിച്ച പോലീസുകാരി
പൊത്തിപിടിച്ചിരുന്നു.ശ്വാസം മുട്ടിപിടയുന്നതിനിടയിൽ ഞാനാകാഴ്ച
കണ്ടു,ലോക്കപ്പിനുള്ളിൽ ഒരു പഴന്തുണി കെട്ട്പോലെ അമ്മ....! അമ്മയുടെ മുഖമാകെ നീരു വന്ന് വീർത്തിരുന്നു.അടിയേററ് പാദങ്ങളാകെ
പൊള്ളച്ചിരുന്നു.തടിച്ചിയുടെ കയ്യിൽ നിന്ന് ഞാൻ കുതറി മാറി അമ്മയുടെ അടുത്തേക്ക്
ഓടാൻ തോന്നി.അപ്പോൾ ആ ആക്രോശം ചെവിയിൽ മുഴങ്ങി.”ചെല്ല് ചെല്ല് പെരുങ്കളളിയുടെ
മോളേ, അമ്മയുടെപ്പോലെ നിൻടെ കണ്ണിലും മുളകരച്ചു തേക്കണം”പകച്ചു നിന്നു പോയി
ഞാൻ.പോലീസുകാർ അച്ഛനെ തൊഴിച്ചുകൊണ്ടേയിരുന്നു.നാളുകളായി കിട്ടിയ ഇര പോലെ.ഇതിനൊക്കെ
ഞങ്ങൾ എന്ത് തെറ്റാണ് ചെയ്തത്?അമ്മ എന്തിനാ ആ ഡോക്ടറുടെ വീട്ടിൽ പോയത്?എട്ട് വർഷം ആ ടീച്ചറുടെ
വീട്ടിൽ ജോലി നോക്കിയതാ,ഒരു കുഴപ്പവും അന്നൊന്നും ഉണ്ടായില്ലല്ലോ?ഞാൻ വേഗം പോയി അച്ഛനെ ഉണർത്തട്ടെ.ഇന്നു
തന്നെ പോലീസ് സേ്ററഷനിൽ പോയി അമ്മയെ കൊണ്ടുവരണം.ഇങ്ങനെയൊക്കെ ചിന്തിച്ചുകൊണ്ട് അവൾ
അച്ഛനെ ഉണർത്തി.രണ്ടുപേരും വീട്ടിൽ നിന്നിറങ്ങി.
പതുക്കെ നടന്ന് പോലീസ്
സ്റ്റേഷനിൽ എത്തി.ഒരു പോലീസുകാരൻ വന്ന് പുറത്ത് നിൽക്കാൻ പറഞ്ഞിട്ട്
പോയി.കുറച്ചുനേരം കഴിഞ്ഞ് വേറൊരാൾ വന്ന് അകത്തേക്ക് വരാൻ പറഞ്ഞു.അവിടെ ഡോക്ടറും
ഭാര്യയും കൂടെ ഒരു വക്കീലും ഇരിയ്ക്കുന്നുണ്ടായിരുന്നു.അവർ പറഞ്ഞു.ഇവളുടെ അമ്മ
നിരപരാധിയാണ്.അടിച്ചുവാരിയപ്പോൾ അലമാരിയുടെ അടിയിൽ നിന്നും ആ സ്വർണ്ണപാദസരം
കിട്ടി.അവരുടെ വാക്കുകളിൽ വിറയൽ ഉണ്ടായിരുന്നു.അവർ പാദസരം
കാണിച്ചു,പോലീസുകാർ എന്തൊക്കെയോ
പറയുന്നുണ്ടായിരുന്നു. ഡോക്ടറുടെ ഭാര്യ അവളോടുപറഞ്ഞു.”നീ ക്ഷമിയ്ക്കണം,ഞാൻ
അറിഞ്ഞുകൊണ്ട് നിൻറെ അമ്മയെ ചതിച്ചതല്ല.ഇത് നിനക്കുള്ളതാണ്”.അവർ ആ പാദസരം അവളെ
ഏൽപ്പിച്ചുകൊണ്ട് പറഞ്ഞു.പെട്ടെന്ന് അവൾ ആ പാദസരം വലിച്ചെറിഞ്ഞുകൊണ്ട്
പറഞ്ഞു.എനിയ്ക്ക് സ്വർണ്ണപാദസരം ഇല്ലെങ്കിൽ ജീവിയ്ക്കാനറിയാം..........പക്ഷെ
അമ്മയില്ലെങ്കിൽ................അവൾ അച്ഛൻടേയും അമ്മയുടേയും അച്ഛൻടേയും
കൈപിടിച്ചിറങ്ങി.വേച്ചു വേച്ചു കൊണ്ട് ആ അമ്മയും അച്ഛനും അവളുടെ പിന്നാലെ
നടന്ന....
രേഷ്മ. കെ ആർ
ക്ലാസ് 5
Friday, 31 October 2014
അമ്മയുണ്ടായിരുന്നെങ്കിൽ
മനസ്സിൻ ചെപ്പിലെ മയിൽപീലി
വർണങ്ങളും പൊൻതൂവലുകളും പുറത്തെടുത്ത് സ്വ.െ മറന്ന് ആടിത്തെളിയുകയായിരുന്നു
സുഗന്ധി.ഗോവിന്ദൻ മാഷ് അവളെ നൃത്തം പഠിപ്പിയ്ക്കുകയായിരുന്നു.സമയം 5.30.എല്ലാ
ദിവസവും അവളുടെ നിഴൽ പോലെ അമ്മ കാണും കൂടെ.പക്ഷേ...ഇന്ന് അമ്മ
വന്നിട്ടില്ല.പെട്ടെന്ന് സുഗന്ധി
ഓർത്തു.വേഗം വീട്ടിലെത്തണം ,അമ്മയ്ക്ക് പനിയാണ്.അനുജത്തി സിതാരയാണ്
കൂട്ടിരിയ്ക്കുന്നത്,ഇന്ന് പല്ല് തേയ്ക്കാനല്ലാതെ അമ്മ മുറിയിൽ നിന്ന്
പുറത്തിറങ്ങിയിട്ടില്ല.അച്ഛൻ ചോറും കറിയും വെച്ചിട്ടാണ് ജോലിയ്ക്കു പോയത്.അവൾ
മാഷോട് പറഞ്ഞ് വേഗം വീട്ടിലേയ്ക്ക് ഓടി.വീട്ടിലെത്തിയപ്പോൾ അമ്മ കിടയ്ക്കയിൽ
എഴുന്നേറ്റിരിയ്ക്കുന്നു.പനി മാറിയിട്ടില്ല.സിതാര അടുത്തു തന്നെയുണ്ട്.അവൾ അമ്മയെ
തലോടുന്നു.അവളുടെ കണ്ണിൽനിന്നും കണ്ണീര ഒഴുകിക്കൊണ്ടിരിയ്ക്കുന്നു.സുഗന്ധിയ്ക്ക്
കരച്ചിലടക്കാനായില്ല.പെട്ടെന്ന് അമ്മയുടെ രോഗം മൂർച്ഛിച്ചു.അവൾ
അടുത്തവീട്ടിലേയ്ക്ക് ഓടി,അച്ഛനു ഫോൺ ചെയ്തു.അച്ഛൻ പാഞ്ഞെത്തി.അച്ഛാ......അമ്മ..മിണ്ടുന്നില്ലാ...കുട്ടികൾ
വാവിട്ടുകരഞ്ഞു കൊണ്ട് അച്ഛനെ കെട്ടിപിടിച്ചു..സുചിത്രേ.....രമേശൻ ഉറക്കെ
വിളിച്ചുകൊണ്ടേയിരുന്നു.നേരെ മെഡിക്കൽകോളേജിലേയ്ക്കുപോകാം.ആരോ പറഞ്ഞു.ആരൊയ്ക്കയോ
ചേർന്ന് അവരെ ആശുപത്രിയിലെത്തിച്ചു
സുചിത്രയെ അഡ്മിറ്റ് ചെയ്തു.ഡോക്ടർമാർ പല
ടെസ്റ്റുകൾ നടത്തി.കിഡ്നി തകരാറിലാണ്.ഡോക്ടർമാർ വിധിയെഴുതി.രമേശൻ
തകർന്നുപോയി.കുഞ്ഞുങ്ങളെ കെട്ടിപ്പിടിച്ചിരുന്ന് അയാൾ കുറേക്കരഞ്ഞു.കുട്ടികളുടെ
പഠിപ്പു മുടങ്ങും.എന്നാലും അവരിവിടെ തന്നെ നിൽക്കട്ടെ.പെട്ടെന്ന് ഡോക്ടർ കടന്നു
വന്നു.’’സുചിത്രയെ റൂമിലേയ്ക്ക് കൊണ്ടു വരാം,പക്ഷേ സ്ഥിതി കുറച്ചു
മോശമാണ്.അറിയിയ്ക്കേണ്ടവരെ അറിയിച്ചോളൂ’’.അമ്മയെകണ്ടപ്പോൾ കുട്ടികൾക്ക്
സമാധാനമായി,മക്കളും ഭർത്താവും എപ്പോഴും അടുത്തിരിയ്ക്കുന്നതു കണ്ട് സുചിത്രയുടെ
കണ്ണ് നനയും,താൻ ഇനി അധികനാൾ ഇല്ല എന്നവൾക്കറിയാം,പാവം മക്കൾ....അവരിനി
അമ്മയില്ലാത്ത കുഞ്ഞുങ്ങളാകും.അവർ കുറേ കരഞ്ഞു.
പൂത്തുമ്പികൾ പാറിക്കളിയ്ക്കുന്നു.പൂന്തേൻ
നുകരാൻ വണ്ടുകളും ശലഭങ്ങളും ചെടികളിലേയ്ക്ക് പായുന്നു.ഓണനിലാവ്
പുഞ്ചിരിതൂകി.പന്ത്രണ്ടു വർഷങ്ങൾക്കുശേഷം ഓണസദ്യയുണ്ട് പ്രഥമനും കഴിച്ച് സുഗന്ധി
അമ്മയെ ഓർത്തിരിയ്ക്കുകയായിരുന്നു.പെട്ടെന്ന് പുറകിൽ നിന്നൊരു ശബ്ദം ഠോ......!സിതാര പേടിപ്പിച്ചതായിരുന്നു.അവളുടെ
മുഖം വിടർന്ന പനിനീർ പൂവുപോലെ തോന്നി.സുഗന്ധി ആലോചിച്ചു ഈ പുത്തൻ ഓണത്തിൽ കൂടെ
അമ്മയുണ്ടായിരുന്നെങ്കിൽ...........
നന്ദന കെ ആർ
ക്ലാസ് 7
Wednesday, 17 September 2014
ഓണം വന്നേ
ഓണംവന്നോണം വന്നോണം വന്നേ
ഓണംവന്നോണം വന്നോണം വന്നേ
ഓണംവന്നോണം വന്നോണം വന്നേ
ഓണംവന്നോണം വന്നോണം വന്നേ
നമ്മുടെ നാട്ടിലും ഓണം വന്നേ
നാടിൻ ഉത്സവമായി വന്നേ
പൊന്നോണതുമ്പികൾ പാറിവന്നേ
നാടാകെ പൂക്കൾ നിറഞ്ഞു നിന്നേ
തൃക്കാക്കരപ്പനെ കൈതൊഴുന്നേ
മാവേലി തമ്പുരാൻ വന്നിടുന്നേ
കള്ളവുമില്ല ചതിവുമില്ല
മാനുഷരെല്ലാരും ഓന്നുപോലെ
ഓണക്കളിയും പുലിക്കളിയും
നാടിനുത്സവമായിടുന്നേ
ചന്തമെഴുന്നൊരു പൂക്കളങ്ങൾ
വീടിനു മുമ്പിലൊരുങ്ങിടുന്നേ
പൊന്നോണക്കോടികൾ വാങ്ങിടുന്നേ
ഓണനിലാവ് തെളിഞ്ഞിടുന്നേ
ഓണം വന്നേ......
അഭിനൽ. വി.എസ്
Subscribe to:
Posts (Atom)
