അമ്മയുണ്ടായിരുന്നെങ്കിൽ
മനസ്സിൻ ചെപ്പിലെ മയിൽപീലി
വർണങ്ങളും പൊൻതൂവലുകളും പുറത്തെടുത്ത് സ്വ.െ മറന്ന് ആടിത്തെളിയുകയായിരുന്നു
സുഗന്ധി.ഗോവിന്ദൻ മാഷ് അവളെ നൃത്തം പഠിപ്പിയ്ക്കുകയായിരുന്നു.സമയം 5.30.എല്ലാ
ദിവസവും അവളുടെ നിഴൽ പോലെ അമ്മ കാണും കൂടെ.പക്ഷേ...ഇന്ന് അമ്മ
വന്നിട്ടില്ല.പെട്ടെന്ന് സുഗന്ധി
ഓർത്തു.വേഗം വീട്ടിലെത്തണം ,അമ്മയ്ക്ക് പനിയാണ്.അനുജത്തി സിതാരയാണ്
കൂട്ടിരിയ്ക്കുന്നത്,ഇന്ന് പല്ല് തേയ്ക്കാനല്ലാതെ അമ്മ മുറിയിൽ നിന്ന്
പുറത്തിറങ്ങിയിട്ടില്ല.അച്ഛൻ ചോറും കറിയും വെച്ചിട്ടാണ് ജോലിയ്ക്കു പോയത്.അവൾ
മാഷോട് പറഞ്ഞ് വേഗം വീട്ടിലേയ്ക്ക് ഓടി.വീട്ടിലെത്തിയപ്പോൾ അമ്മ കിടയ്ക്കയിൽ
എഴുന്നേറ്റിരിയ്ക്കുന്നു.പനി മാറിയിട്ടില്ല.സിതാര അടുത്തു തന്നെയുണ്ട്.അവൾ അമ്മയെ
തലോടുന്നു.അവളുടെ കണ്ണിൽനിന്നും കണ്ണീര ഒഴുകിക്കൊണ്ടിരിയ്ക്കുന്നു.സുഗന്ധിയ്ക്ക്
കരച്ചിലടക്കാനായില്ല.പെട്ടെന്ന് അമ്മയുടെ രോഗം മൂർച്ഛിച്ചു.അവൾ
അടുത്തവീട്ടിലേയ്ക്ക് ഓടി,അച്ഛനു ഫോൺ ചെയ്തു.അച്ഛൻ പാഞ്ഞെത്തി.അച്ഛാ......അമ്മ..മിണ്ടുന്നില്ലാ...കുട്ടികൾ
വാവിട്ടുകരഞ്ഞു കൊണ്ട് അച്ഛനെ കെട്ടിപിടിച്ചു..സുചിത്രേ.....രമേശൻ ഉറക്കെ
വിളിച്ചുകൊണ്ടേയിരുന്നു.നേരെ മെഡിക്കൽകോളേജിലേയ്ക്കുപോകാം.ആരോ പറഞ്ഞു.ആരൊയ്ക്കയോ
ചേർന്ന് അവരെ ആശുപത്രിയിലെത്തിച്ചു
സുചിത്രയെ അഡ്മിറ്റ് ചെയ്തു.ഡോക്ടർമാർ പല
ടെസ്റ്റുകൾ നടത്തി.കിഡ്നി തകരാറിലാണ്.ഡോക്ടർമാർ വിധിയെഴുതി.രമേശൻ
തകർന്നുപോയി.കുഞ്ഞുങ്ങളെ കെട്ടിപ്പിടിച്ചിരുന്ന് അയാൾ കുറേക്കരഞ്ഞു.കുട്ടികളുടെ
പഠിപ്പു മുടങ്ങും.എന്നാലും അവരിവിടെ തന്നെ നിൽക്കട്ടെ.പെട്ടെന്ന് ഡോക്ടർ കടന്നു
വന്നു.’’സുചിത്രയെ റൂമിലേയ്ക്ക് കൊണ്ടു വരാം,പക്ഷേ സ്ഥിതി കുറച്ചു
മോശമാണ്.അറിയിയ്ക്കേണ്ടവരെ അറിയിച്ചോളൂ’’.അമ്മയെകണ്ടപ്പോൾ കുട്ടികൾക്ക്
സമാധാനമായി,മക്കളും ഭർത്താവും എപ്പോഴും അടുത്തിരിയ്ക്കുന്നതു കണ്ട് സുചിത്രയുടെ
കണ്ണ് നനയും,താൻ ഇനി അധികനാൾ ഇല്ല എന്നവൾക്കറിയാം,പാവം മക്കൾ....അവരിനി
അമ്മയില്ലാത്ത കുഞ്ഞുങ്ങളാകും.അവർ കുറേ കരഞ്ഞു.
പൂത്തുമ്പികൾ പാറിക്കളിയ്ക്കുന്നു.പൂന്തേൻ
നുകരാൻ വണ്ടുകളും ശലഭങ്ങളും ചെടികളിലേയ്ക്ക് പായുന്നു.ഓണനിലാവ്
പുഞ്ചിരിതൂകി.പന്ത്രണ്ടു വർഷങ്ങൾക്കുശേഷം ഓണസദ്യയുണ്ട് പ്രഥമനും കഴിച്ച് സുഗന്ധി
അമ്മയെ ഓർത്തിരിയ്ക്കുകയായിരുന്നു.പെട്ടെന്ന് പുറകിൽ നിന്നൊരു ശബ്ദം ഠോ......!സിതാര പേടിപ്പിച്ചതായിരുന്നു.അവളുടെ
മുഖം വിടർന്ന പനിനീർ പൂവുപോലെ തോന്നി.സുഗന്ധി ആലോചിച്ചു ഈ പുത്തൻ ഓണത്തിൽ കൂടെ
അമ്മയുണ്ടായിരുന്നെങ്കിൽ...........
നന്ദന കെ ആർ
ക്ലാസ് 7
No comments:
Post a Comment